Your Image Description Your Image Description

പത്തനംതിട്ട : പത്തനംതിട്ടയിലെ സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ വിഭാഗീയതയും ചേരിതിരിവും. എട്ടു പേർ പങ്കെടുക്കേണ്ട സ്ഥാനത്തു രണ്ടു പേർ മാത്രമാണ് പങ്കെടുത്തത് . സിപിഎം കൈപ്പട്ടൂർ ലോക്കൽ കമ്മിറ്റിക്കു കീഴിലെ വയലാ വടക്ക് ബ്രാഞ്ച് സമ്മേളനത്തിലാണ് ഇങ്ങനെ ഒരു അവസ്ഥയുണ്ടായത് . അതേസമയം, ബ്രാഞ്ച് സെക്രട്ടറിയും ഒരംഗവും മാത്രമാണ് സമ്മേളനത്തിൽ എത്തിയത് . കൂടാതെ ,ഏരിയാ കമ്മിറ്റി അംഗവും എത്താത്ത സാഹചര്യത്തിൽ വള്ളിക്കോട് ലോക്കലിന്റെ ചുമതലയുള്ള ഏരിയാ കമ്മിറ്റിയംഗമെത്തിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത് .

ഇതിനിടെ , ഏരിയാ കമ്മിറ്റി അംഗത്തോടുള്ള എതിർപ്പു കാരണമാണ് അംഗങ്ങൾ വിട്ടു നിന്നതെന്നാണ് പുറത്ത് വരുന്ന സൂചന . സമ്മേളന പ്രതിനിധികളായി 3 പേരെയാണു തീരുമാനിച്ചത് .

 

Leave a Reply

Your email address will not be published. Required fields are marked *