Your Image Description Your Image Description

തിരുവനന്തപുരം : തിരുവനന്തപുരം- കന്യാകുമാരി റെയിൽവേപാത ഇരട്ടിപ്പിക്കുന്നതിനു വേണ്ടി പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജനങ്ങൾ വലഞ്ഞത് നാലുദിവസം, ഒടുവിൽ നഗരത്തിൽ പമ്പിങ് പുനഃരാരംഭിച്ചു. രാത്രി പത്തോടെയാണ് പമ്പിങ് പുനഃരാരംഭിച്ചത് .

ജലവിതരണം മുടങ്ങിയതോടെ ലക്ഷക്കണക്കിനു പേർ ദുരിതത്തിലായി . 5, 6 തീയതികളിൽ റെയിൽവേ ട്രാക്കിന്റെ അടിയിലൂടെ പോകുന്ന 500 എംഎം, 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിനു വേണ്ടിയായിരുന്നു പമ്പിങ് നിർത്തുമെന്ന് അതോറിറ്റി അറിയിപ്പ് നൽകിയത് . തുടർന്ന് അവസ്ഥ കൂടുതൽ വഷളായി പിന്നീട് ജല അതോറിറ്റി പകരം സംവിധാനമൊരുക്കുന്നത് വൈകിയപ്പോൾ പ്രശ്നം രൂക്ഷമാകാൻ തുടങ്ങി . പിന്നാലെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് ഉറപ്പ് നൽകി .എന്നാ അതിൽ തീരുമാനം ഒന്നും നടപ്പായില്ല . തുടർന്നാണ് ജില്ലാ കലക്ടറുടെ ഫെയ്സ്ബുക് പേജിലടക്കം പ്രതിഷേധ കമന്റുകൾ വരാൻ തുടങ്ങിയത് .

Leave a Reply

Your email address will not be published. Required fields are marked *