Your Image Description Your Image Description

മാനന്തവാടി: കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തി .തേറ്റമല വിലങ്ങിൽ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമിയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കിണറ്റിൽ കണ്ടെത്തിയത്. സംഭവത്തിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്‌തു
സ്വർണാഭരണങ്ങൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം . തുടർന്ന് ഈ ആഭരണങ്ങൾ അടുത്തുള്ള വെള്ളമുണ്ടയിലെ സ്വകാര്യ ബാങ്കിൽ പണയം വച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട് .

ഒറ്റയ്ക്ക് പുറത്ത് പോകാറില്ലാത്ത പ്രകൃതക്കാരിയായ കുഞ്ഞാമിയെ ബുധനാഴ്ച വൈകിട്ടായിരുന്നു കാണാതായത് . പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക സാധ്യതയിലേക്ക് നയിക്കാൻ കാരണമായത് . സംഭവത്തിൽ പൊലീസ് സർജനും വിരലടയാള വിദഗ്ധ സംഘവും എത്തി പരിശോധന നടത്തി. തുടർന്ന് പൊലീസിന് സിസിടിവി ദൃശ്യങ്ങളും മറ്റും ലഭിച്ചതയോടെയാണ് കൊലപാതകത്തിന് പിന്നിൽ അയൽവാസിയാണെന്ന സംശയത്തിൽ എത്തുകയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തത് .

 

Leave a Reply

Your email address will not be published. Required fields are marked *