Your Image Description Your Image Description

ബെംഗളൂരു : കോവിഡ് കാലത്ത് ഉപകരണങ്ങളും മരുന്നും മറ്റും മുൻ ബിജെപി സർക്കാരിന്റെ കാലത്ത് വാങ്ങിയതിൽ 1000 കോടി രൂപയുടെ ക്രമക്കേട് ഉണ്ടെന്ന ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് ഉന്നതാധികാര സമിതി പരിശോധിക്കും, അതേസമയം കുറ്റക്കാർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കാൻ വേണ്ടി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെയും നിയോഗിച്ചിട്ടുണ്ട് .

ബി ജെ പി കോവിഡ് സമയത്താണ് 45 രൂപയ്ക്ക് വാങ്ങിയ മാസ്ക് 485 രൂപയ്ക്കും , 10,000 കിടക്കകൾ 20,000 രൂപ വാടക നൽകിയെന്നും , വ്യാജ ബിൽ ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുത്തു എന്നീ ആരോപണങ്ങൾ നടത്തിയിരുന്നു . പിന്നലെ സിദ്ധരാമയ്യ സർക്കാരിനെതിരെ ഭൂമി കൈമാറ്റക്കേസ് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്ന്‌ വന്ന പശ്ചാത്തലത്തിൽ ബിജെപി നേതൃത്വത്തിന്
ഇത് വൻ തിരിച്ചടിയായി മാറി .

എന്ന ഇതിനിടെ യെഡിയൂരപ്പയുടെ മകനും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്രയും ഇത് രാഷ്ട്രീയ പകവീട്ടലാണ് എന്ന് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *