Your Image Description Your Image Description

മലപ്പുറം : മുട്ടിൽ മരംമുറി അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്‌ത സാഹചര്യത്തിൽ അതിൽനിന്നുള്ള പ്രതികാരമാണ് വീട്ടമ്മയെ ലൈoഗികമായി പീഡിപ്പിച്ചെന്ന് ചാനലിൽ വാർത്ത വന്നതെന്ന് ചൂണ്ടിക്കാണിച്ച് അതിൽ അന്വേഷിക്കണ൦ ആവശ്യപ്പെട്ട് താനൂർ ഡിവൈഎസ്പി വി.വി. ബെന്നി. മലപ്പുറം എസ്പിക്കാണ് ബെന്നി പരാതി നൽകി.

തുടർന്ന് ഈ ആരോപണം ആസൂത്രിതമായി നൽകിയതാണെന്നും ക്രിമിനൽ‌ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പറഞ്ഞ് ഡിജിപിക്കും ക്രൈംബ്രാഞ്ച് എഡിജിപിക്കും ബെന്നി പരാതി നൽകി .

അതേസമയം ഇന്ന് മലപ്പുറം മുൻ എസ്പി സുജിത് ദാസ്, എസ്എച്ച്ഒ വിനോദ് എന്നിവരും ഡിജിപിക്കും മലപ്പുറം എസ്പിക്കും പരാതി നൽകു൦

ഇതിനിടെ ആരോപണം ഉന്നയിച്ച വീട്ടമ്മയുടെ പരാതി ഇതുവരെ ലഭിച്ചില്ല ,അതിനാൽ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോടതിയെ സമീപിക്കുമെന്നാണ് പുറത്ത് വരുന്ന സൂചന .

Leave a Reply

Your email address will not be published. Required fields are marked *