Your Image Description Your Image Description

പിഎച്ച്ഡി ജനുവരി 2025 ഇന്‍ടേക്കിലേക്ക് അപേക്ഷ ക്ഷണിച്ച് ഐഐടി റോപ്പര്‍.താത്പര്യമുള്ള വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. സെപ്റ്റംബര്‍ 23 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

പിഎച്ച്ഡി പ്രോഗ്രാമില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദേശീയ അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാനായി രണ്ടുലക്ഷം രൂപ വരെ ഫെലോഷിപ്പ് അനുവദിക്കുന്നുണ്ട്.

എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. പരീക്ഷ സമയത്ത് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം- https://www.iitrpr.ac.in/

Leave a Reply

Your email address will not be published. Required fields are marked *