Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാനതല ഫയൽ അദാലത്ത് സെപ്തംബർ 30ന് . സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി യാണ് സെപ്തംബർ 30ന് സംസ്ഥാനതല ഫയൽ അദാലത്ത് നടത്തുക . രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലാണ് അദാലത്ത് നടത്തുവാൻ പോകുന്നത് .

അതേസമയം നിലവിൽ തീർപ്പാകാതെ പോയ ഫയലുകൾക്ക് മുൻഗണന നൽകുന്നതോടെപ്പം, സംസ്ഥാന ഫയൽ അദാലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലും 31.12.2023 വരെയുള്ള ഫയലുകളും പരിഗണിക്കും .

ഇതിനിടെ ഫയൽ അദാലത്തിൽ പരിഗണിക്കുന്നുതിനായി ആവശ്യമെങ്കിൽ കക്ഷികൾക്ക് ബന്ധപ്പെട്ട ഫയലുകളുമായി ബന്ധപ്പെട്ട് അപേക്ഷകൾ/ പരാതികൾ 18 വരെ പൊതവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഒ&എം വിഭാഗത്തിൽ നേരിട്ടോ statelevelfileadalathge@gmail.com ലോ സമർപ്പിക്കാം.

ഇതിന് മുമ്പ് എറണാകുളം, കൊല്ലം, കോഴിക്കോട് എന്നീ ജില്ലകളിൽ അദാലത്തുകൾ നടത്തിയിരുന്നത് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *