Your Image Description Your Image Description

കൊച്ചി: അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്തുവെന്നാരോപിച്ച് യുവതി നൽകിയ പരാതി വ്യാജമാണെന്നും തന്റെ കരിയർ നശിപ്പിക്കുക ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞ് നടൻ നിവിൻ പോളി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇ-മെയിൽ മുഖേനയാണ് പരാതി നൽകിയത്.അതേസമയം ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട് .

ഇതിനിടയിൽ യുവതിയുടെ ആരോപണങ്ങൾ വ്യാജമെന്ന് പറഞ്ഞ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരുന്നു. യുവതി സംഭവം നടന്നുവെന്ന് പറഞ്ഞ ദിവസം തന്റെ കുടെയായിരുന്നുവെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. തുടർന്ന് അതു സംബന്ധിച്ച തെളിവുകളും പുറത്തുവന്നിരുന്നു .

യുവതി എറണാകുളം ഊന്നുകൽ പൊലീസിലാണ് ലൈംഗിക പീഡനാരോപണത്തിൽ നിവിൻ പോളി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ് കൊടുത്തത് .

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *