Your Image Description Your Image Description

ഹഡിംഗ്ടൺ: ബസ് സ്റ്റോപ്പിലെ സീറ്റിൽ ഇരിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നലെ യുവതിയ്ക്ക് നേരെ വിദ്യാർത്ഥികളുടെ ആക്രമണ൦. തുടർന്ന് യുവതിയെ തള്ളിയിട്ടു. ശേഷം യുവതി താൻ ഗർഭിണിയാണെന്ന് അറിയിച്ചതോടെ വിദ്യാർത്ഥികൾ അവിടുന്ന് നിന്ന് മുങ്ങുകയായിരുന്നു. തുടർന്ന് രക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതിയെ അടുത്തുള്ള എഡിൻബർഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പരിശോധനയിൽ ആശുപത്രി അധികൃതർ ഗർഭസ്ഥ ശിശു മരിച്ചതായി യുവതിയുടെ ബന്ധുക്കളെ അറിയിച്ചു .

സംഭവത്തിൽ യുവതിയുടെ ഭർത്താവ് സമൂഹമാധ്യമo വഴി സഹായം തോടിയപ്പോളാണ് ഈ വിവരം പുറത്ത് അറിഞ്ഞത് .

വെള്ളിയാഴ്ച വൈകിട്ടാണ് ബ്രിട്ടനിലെ ഹഡിംഗ്ടണിലുള്ള ഈസ്റ്റ് ലോത്തിയനിലാണ് സംഭവം. സ്കൂൾ യൂണിഫോം ധരിച്ചെത്തിയ രണ്ട് വിദ്യാർത്ഥികളാണ് യുവതിയ്ക്ക് നേരെ ആക്രമണ൦ നടത്തിയത് . സംഭവം വാർത്തയായതോടെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *