Your Image Description Your Image Description

തിരുവനന്തപുരം: മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി ഒന്നാം സമ്മാനത്തിന് അര്‍ഹനായി എന്നവകാശപ്പെട്ട് തയാറാക്കിയ വ്യാജ ടിക്കറ്റുമായി എത്തിയ തമിഴ്നാട് സ്വദേശി പിടിയില്‍ . തിരുനല്‍വേലി മായമ്മാര്‍കുറിച്ചി സ്വദേശി എ. സെല്‍വകുമാറാണ് പിടിയിലായത്. ഇയാൾ വ്യാജ ടിക്കറ്റുമായി ഡയറക്ടറേറ്റില്‍ നേരിട്ടെത്തുകയായിരുന്നു.

അതിൽ ലോട്ടറി ഡയറക്ടറുടെ ഒപ്പും ലോട്ടറിയുടെ ക്യൂആര്‍ കോഡും മറ്റു ഒക്കെ എല്ലാം വ്യാജമായി നിര്‍മ്മിച്ചാണ് ഇയാൾ ടിക്കറ്റുമായി എത്തിയത് . തുടർന്ന് സംശയം തോന്നി പരിശോധിച്ചപ്പോളാണ് വ്യാജ ടിക്കറ്റെന്ന് തെളിഞ്ഞത് . പിന്നാലെ ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ പരാതി നൽകുകയും അധികൃതര്‍ മ്യൂസിയം പോലീസിനെ അറിയി ക്കുകയും ഇവർ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ സെല്‍വകുമാറിനെയും കൂട്ടാളിയെയും പിടികൂടുകയായിരുന്നു . എന്നിട്ട് പ്രതികളെ മ്യൂസിയം പോലീസിന് കൈമാറി .

Leave a Reply

Your email address will not be published. Required fields are marked *