Your Image Description Your Image Description

ബെംഗളൂരു : ദ വേരാജ് അർസ് ട്രക്ക് ടെർമിനൽ കോർപറേഷനിലെ 47 കോടി രൂപയുടെ ഫണ്ട് തട്ടിപ്പു കേസിൽ ബിജെപി മുൻ എംഎൽസി ഡി.എസ്.വീരയ്യയ്ക്കെതിരെയുള്ള അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിച്ചു . സിഐഡി വിഭാഗമാണു കുറ്റപത്രം സമർപ്പിച്ചത്. ഇയാൾ ടെർമിനൽ വികസനത്തിന് വേണ്ടിയുള്ള ടെൻഡർ വിളിക്കാതെ അനുമതി നൽകിയെന്നും ഇതിനായി 3 കോടി രൂപ കൈക്കൂലി വാങ്ങുകയും ഈ പണം ഉപയോഗിച്ച് 4 പ്ലോട്ടുകൾ വാങ്ങുകയും ചെയ്‌തുവെന്നാണ് കേസ്. 2021 ഒക്ടോബറിലാണ് സംഭവം . ഈ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ കോർപറേഷൻ എംഡിയായിരുന്ന എസ്.ശങ്കരപ്പ അറസ്റ്റ് ചെയ്തിരുന്നു .

ഇയാൾ 3 കമ്പനികളിൽ നിന്ന് 39.25 കോടിയുടെ 668 നിർമാണങ്ങൾക്ക് അനുമതി നൽകിയതിന്റെ തെളിവുകൾ കുറ്റപത്രത്തിൽ സമർപ്പിച്ചിട്ടുണ്ട് . മാത്രമല്ല ഇയാളിൽ നിന്ന് പിടിച്ചെടുത്ത 765 ഫയലുകൾ ഒക്കെ തന്നെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് വ്യാജ രേഖളാണെന്ന് കണ്ടെത്തിയിട്ടുണ്ട് . 5 ലക്ഷം രൂപയിൽ കൂടുതൽ കരാർ നൽകിയാൽ പരസ്യ ടെൻഡർ വിളിക്കണമെന്നാണ് ചട്ടം. എന്നാൽ ഇയാൾ ഈ ചട്ടം ലംഘിച്ചു കൊണ്ട് ഫണ്ട് തിരിമറിയാണ് നടത്തിയത് .

 

Leave a Reply

Your email address will not be published. Required fields are marked *