Your Image Description Your Image Description

കുവൈറ്റ് സിറ്റി : ഓഫീസുകളിൽ സായാഹ്ന ജോലി സമയം നടപ്പാക്കാൻ ഒരുങ്ങികുവൈറ്റ് . കഴിഞ്ഞ ദിവസം സിവിൽ സർവീസ് കമ്മീഷൻ ഇതുസംബന്ധിച്ച് യോഗം ചേർന്നു. ബ്യൂറോ മേധാവി ഡോക്ടർ ഇസാം അൽ റുബയാന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാർ യോഗത്തിൽ ഉണ്ടായിരുന്നു .

യോഗത്തിൽ വച്ച് സർക്കാർ ഓഫീസ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചുള്ള ചർച്ചകളും ഒപ്പം പൗരന്മാർക്കും, താമസക്കാർക്കും സർക്കാർ സേവനങ്ങൾ എല്ലാ സമയത്തും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ 13 സർക്കാർ ഏജൻസികളുടെ പ്രതിനിധികളു മായി രാവിലെയും വൈകുന്നേരവുമായി ചർച്ചകൾ നടത്തി .

അതേസമയം സിവിൽ സർവീസ് കമ്മീഷൻ രാജ്യത്തെ സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന് പ്രതിജ്ഞാ ബന്ധമാണെന്നും , കൂടാതെ വിവിധ സർക്കാർ വകുപ്പുകളുടെ അഭിപ്രായങ്ങൾ പരിശോധിച്ച ശേഷം ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്നും കൂടി അവർ കൂട്ടിച്ചേർത്തു .

 

 

Leave a Reply

Your email address will not be published. Required fields are marked *