Your Image Description Your Image Description

കോഴിക്കോട് : നടൻ മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും എതിരായ കേസ് സെപ്റ്റംബറിലേക്ക് മാറ്റി .സിനിമാ നിർമാണ കരാറുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചെന്ന കേസാണ് പരിഗണനയ്ക്കായി മാറ്റി വച്ചത് . കോഴിക്കോട് അഞ്ചാം അഡീഷണൽ ജില്ല സെഷൻസ് കോടതിയാണ് സെപ്റ്റംബർ 13-ലേക്ക് മാറ്റിയത്.

സംഭവത്തിൽ ഇവർക്കെതിരെ നിർമാതാവും സംവിധായകനുമായ കെ.എ. ദേവരാജൻ നൽകിയ അപ്പീലിലാണ് കോടതി നടപടി എടുത്തിരിക്കുന്നത് . ഇരുവരോടും 13 ന് ഹാജരാവണം എന്ന് കോടതി നിർദേശിച്ചിട്ടിട്ടുണ്ട് .

സ്വപ്നമാളിക എന്നാ സിനിമയുടെ കാരാറുമായി ബന്ധപ്പെട്ടതാണ് എതിർകക്ഷികളായ നടൻ മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും ദേവരാജനിൽ നിന്ന് 30 ലക്ഷംരൂപയുടെ ചെക്ക് വാങ്ങുകയും , ശേഷം സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് പരാതി ഉന്നയിച്ചത് .

കെ.എ. ദേവരാജൻ നേരത്തെ കോഴിക്കോട് നാലാം ജുഡീ ഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നൽകിയ സ്വകാര്യ അന്യായം തള്ളിപോയ സാഹചര്യത്തിലാണ് ഇപ്പോൾ അപ്പീലായി പരിഗണിക്കുവാൻ പോകുന്നത് .

 

Leave a Reply

Your email address will not be published. Required fields are marked *