Your Image Description Your Image Description

കൊച്ചി : സിനിമയ്ക്കായി മുടക്കിയ പണത്തിന് ലാഭവിഹിത൦ നൽകിയെന്ന് പരാതിയിൽ ആർഡിഎക്സിന്റെ നിർമാതാക്കൾക്കെതിരെ കേസ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ പരാതിയിലാണ് നിർമാതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . . തനിക്ക് സിനിമയ്ക്കായി മുടക്കിയ പണത്തിന്റെ ലാഭവിഹിതo നൽകിയില്ലെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത് . നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് അന്വേഷണം നടത്താൻ തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നത് .

എക്സിക്യുട്ടീവ് പ്രൊഡ്യൂസർ അഞ്ജന എബ്രഹാമിന്റെ പരാതിയിലാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നത് . ആറു കോടി രൂപയാണ് സിനിമയ്ക്കായി താൻ മുടക്കിയതെന്നും രാഷ്ട്രീയ സ്വാധീനമുള്ള ഇരുവരും ഭീഷണിപ്പെടുത്തുന്നുവെന്നും അഞ്ജന ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട് .‌ നിർമാതാക്കൾ 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ തനിക്ക് ഈ പറഞ്ഞ തുക നൽകിയില്ല എന്നാണ്പരാതിയിൽ പറയുനത് .

നവാ​ഗതനായ നഹാസ് ഹിദായത്ത് സംവിധാനത്തിൽ ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയവരെ പ്രധാന കഥപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിൽ ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്. ലാൽ, മഹിമ നമ്പ്യാർ, ഷമ്മി തിലകൻ, മാല പാർവതി, ബാബു ആന്റണിയും മറ്റുമുള്ളവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു . ചിത്രം 100 കോടിക്ക് മുകളിൽ കളക്ട് ചെയ്തതായാണ് പുറത്ത് ലഭിക്കുന്ന വിവരം .

Leave a Reply

Your email address will not be published. Required fields are marked *