Your Image Description Your Image Description

വിയന്റിയാൻ : സൈബർ തട്ടിപ്പ്‌ കേന്ദ്രത്തിൽ കുടുങ്ങിയ 47 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി . ലാവോസിലെ സൈബർ തട്ടിപ്പ്‌ കേന്ദ്രത്തിൽ കുടുങ്ങിയ 47 ഇന്ത്യക്കാരെയാണ് ബൊക്കെയൊ പ്രവിശ്യയിൽ നിന്ന്‌ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ഓൺലൈൻ തട്ടിപ്പിന് വേണ്ടിയാണ് ജോലിതേടിയെത്തുന്ന ഇന്ത്യക്കാരെ ഇവിടെ നിയമിച്ചത് . അതിനായി ഇവർ മികച്ച ജോലി സാധ്യത ഉണ്ടെന്ന് വിശ്വസിപ്പിച്ച്‌ കമ്പ്യൂട്ടറിൽ പ്രാവീണ്യമുള്ളവരെ ലാവോസിലെത്തിച്ച ശേഷം ഇവരുടെ യാത്രാരേഖകൾ പിടിച്ചുവച്ച് ഇവരോട് തട്ടിപ്പ്‌ നടത്താൻ നിർബന്ധിച്ചു .

സൈബര്‍ തട്ടിപ്പുകേന്ദ്രം ലാവോസിലെ ബൊക്കിയെ പ്രവിശ്യയിലാണ് പ്രവർത്തിച്ചിരുന്നത് . തട്ടിപ്പ് സംഘത്തെ കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുടുങ്ങി കിടന്ന ഇന്ത്യക്കാരെ കണ്ടെത്തിയത് പിന്നാലെ ഇവരെ മോചിപ്പിച്ച് എംബസിയിൽ എത്തിച്ചു .

Leave a Reply

Your email address will not be published. Required fields are marked *