Your Image Description Your Image Description

ചണ്ഡീഗഢ് : തൊഴിലാളിയെ മർദിച്ചു കൊന്ന സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്‌തു . ബീഫ് കഴിച്ചെന്നാരോപിച്ചാണ് തൊഴിലാളിയെ കൊന്നത് .
ബീഹാർ സ്വദേശിയായ സാബിർ മാലികാണ് അക്രമണത്തിൽ മരിച്ചത് . 27ന് ഹരിയാനയിലെ ചർഖി ദാദ്രി ജില്ലയിയിൽ തൊഴിലാളിയായ സാബിറിനെ ഒരു സംഘം മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു .

സാബിറിനെ കടയിലേക്ക് വിളിച്ചുകൊണ്ട് പോയി മർദിക്കുകയായിരുന്നു. കൂടെ ഉണ്ടായ മറ്റൊരു തൊഴിലാളിക്കും മർദനമേറ്റു. അതേസമയം സാബിറിനെയും സുഹൃത്തിനെയും ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ചിട്ടുണ്ട് . സംഭവത്തിൽ പ്രായപൂർത്തിയാകാത്തവരു൦ ഉൾപ്പെട്ടിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *