Your Image Description Your Image Description

കൽപറ്റ : കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവും
സാഹിത്യകാരനും കനവ് ബദൽ സ്‌കൂളിന്റെ സ്ഥാപകനുമായ കെ ജെ ബേബി അന്തരിച്ചു. സാംസ്‌കാരിക പ്രവർത്തകനായ ബേബി വയനാട് നടവയൽ ചീങ്ങോട്ടെ വീടിനോട് അടുത്തുള്ള കളരിയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത് .

അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തിന്റെ നാടു​ഗദ്ദിക എന്ന നാടകം വളരെയധികം പ്രശസ്തമാണ് . കോഴിക്കോട് മുതലക്കുളത്തുവച്ച് സംഘാടകരെ അറസ്റ്റ് ചെയ്‌തപ്പോൾ “മഞ്ഞുമലൈ മക്കൾ’ എന്ന അവതരണസംഘത്തിലൂടെ നിരവധി പുനരവതരണങ്ങൾ നടന്നു. മാവേലി മൻറം, ബെസ്പുർക്കാന, ഗുഡ്ബൈ മലബാർ എന്നിവയാണ് പ്രധാന കൃതികൾ. ‘മാവേലി മൻറം’ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലാണ് . ഇതിന് അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട് .

കണ്ണൂരിലെ മാവിലായിയിൽ ജനിച്ച അദ്ദേഹത്തിന്റെ കുടുംബം വയനാട്ടിൽ കുടിയേറി. പിന്നീട് 1994ൽ ആദിവാസി പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന ബദൽ വിദ്യാഭ്യാസ കേന്ദ്രമായ കനവ് ആരംഭിച്ചു . ശേഷം കനവിന്റെ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം അവിടെ പഠിച്ച മുതിർന്ന കുട്ടികളെ ചുമതല ഏൽപ്പിക്കുകയും ചെയ്തതായി പറയുന്നു .

 

 

Leave a Reply

Your email address will not be published. Required fields are marked *