Your Image Description Your Image Description

കൊച്ചി : ഹേമകമ്മിറ്റി റിപ്പോർട്ട് വന്നതിനെ പിന്നാലെ വന്ന പീഡനാരോപണത്തിൽ പ്രതികരിച്ച് ജയസൂര്യ .തനിക്ക് എതിരെ വന്ന ആരോപണങ്ങൾ ഒക്കെ തന്നെ വ്യാജമാണെന്ന് താരം പറഞ്ഞു . അതേസമയം ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു . മാത്രമല്ല , വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണം ഒരുമാസമായി കുടുംബസമേതം അമേരിക്കയിലാണെന്നും . നിയമവിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തി. ഇനിയുള്ള കാര്യം അവര്‍ തീരുമാനിച്ചുകൊള്ളും. ജോലികൾ കഴിഞ്ഞ ഉടൻ തിരിച്ചെത്തുമെന്നും കൂടി കുറിച്ചു.

രണ്ട് നടി മാരാണ് ജയസൂര്യയ്ക്കെതിരെ പരാതിയുമായി എത്തിയത് . തിരുവനന്തപുരത്ത് ഷൂട്ടിങ്ങിനിടെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു നടി ആരോപണം ഉന്നയിച്ചത് . പിന്നലെ തൊടുപുഴയിലും താരത്തിനെതിരെ പരാതിയുമായി ഒരു നടിയും മുന്നോട്ട് വന്നിട്ടുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *