Your Image Description Your Image Description

ശാന്തൻപാറ : അക്രമണത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ചിന്നക്കനാൽ വനമേഖലയിൽ ചക്കക്കൊമ്പനുമായുള്ള ആക്രമണത്തിൽ പരുക്കേറ്റ മുറിവാലൻ കൊമ്പൻ പുലർച്ചെയോടെയായിരുന്നു ചരിഞ്ഞത് . ചിന്നക്കനാലിന്‌ സമിപം 21 ന് സിങ്ക്കണ്ടം ചെമ്പകതൊഴുകുടിക്ക് സമീപം വച്ചായിരുന്നു ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. ആക്രമണത്തിൽ ഇടതുകാലിന് ചലനശേഷി നഷ്ടമായ മുറിവാലനെ വനപാലകർ കയറുകെട്ടിവലിച്ചാണ് ചികിത്സാകേന്ദ്രത്തിലെത്തിച്ചത്.

നാട്ടുകാർ ജനവാസ മേഖലയ്ക്ക് സമീപം വെള്ളിയാഴ്‌ചയാണ്‌ ഗുരുതരാവസ്ഥയിൽ ആനയെ കണ്ടെത്തിയത്. തുടർന്ന് അവശനിലയിൽ കണ്ടെത്തിയ മുറിവാലൻ കൊമ്പനെ വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത് .

നിരന്തരമായി ഈ പ്രദേശത്ത് മുറിവാലൻ കൊമ്പനും ചക്കക്കൊമ്പനും തമ്മിൽ ഏറ്റുമുട്ടൽ പതിവ് കാഴ്ചയാണ് .

Leave a Reply

Your email address will not be published. Required fields are marked *