Your Image Description Your Image Description

കൊച്ചി: സംഘടനയിൽനിന്നുo സംവിധായകൻ ആഷിഖ് രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ. ആഷിഖിന് എട്ടു വർഷത്തെ വാർഷിക വരിസംഖ്യ അടയ്ക്കാതിരുന്നതിനാൽ അംഗത്വം നഷ്ടമായിരുന്നു. തുടർന്ന് ഈ മാസം 12നാണ്കുടിശികയായിരുന്ന 5000 രൂപ അടച്ചത്. അംഗത്വം പുതുക്കുന്നത് എക്സ്ക്യുട്ടീവ് കമ്മിറ്റി ചർച്ച ചെയ്യാനിരിക്കെ രാജി വാർത്ത പ്രചരിച്ചത് വിചിത്രമാണെന്നും ഫെഫ്ക ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

അടച്ച തുക മടക്കിക്കൊടുക്കുമെന്നും അംഗത്വം പുതുക്കേണ്ടതില്ലെന്നു തീരുമാനിച്ചതായും ഫെഫ്ക വ്യക്തമാക്കി. അതേസമയം ആഷിഖ് നിർമാതാവിൽനിന്ന് കിട്ടാനുള്ള പ്രതിഫലത്തുക വാങ്ങിക്കൊടുത്തതിന്, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന സിബി മലയിൽ കമ്മിഷൻ ചോദിച്ചെന്ന ആരോപണത്തെ ഫെഫ്ക തള്ളിയിരുന്നു .

വ്യാജ ആരോപണങ്ങളാണ് സംവിധായകൻ നടത്തുന്നതെന്നും ഈ കെട്ടിച്ചമച്ച ആരോപണത്തെ തെളിവ് നിരത്തി സംഘടന അന്ന് നിർവീര്യമാക്കിയതാണെന്നും ഫെഫ്ക വ്യക്തമാക്കി. വാർത്താക്കുറിപ്പ് പ്രസിഡന്റ് രൺജി പണിക്കർ, ജനറൽ സെക്രട്ടറി ജി.എസ്.വിജയൻ എന്നിവരുടെ പേരിലാണ് പുറത്തിറക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *