Your Image Description Your Image Description

ന്യൂഡൽഹി : സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജൻ വധശ്രമക്കേസിൽ സുപ്രീംകോടതി കേരളാഹൈക്കോടതി വിധിക്കെതിരായ ഹർജികൾ പരിഗണിക്കുന്നത്‌ മാറ്റി. പി ജയരാജനെ വീടാക്രമിച്ച്‌ വധിക്കാൻ ശ്രമിച്ച കേസിലെ ആർഎസ്‌എസ്‌ പ്രവർത്തകരായ പ്രതികളെ വെറുതേവിട്ട കേരളാഹൈക്കോടതി വിധി ക്കെതിരെ യാണ് ഹർജി വന്നത് . ഇതിനെതിരെ സംസ്ഥാനസർക്കാരും പി ജയരാജനുമാണ് അപ്പീലുകൾ നൽകിയത്.

അതേസമയം ഈ ഹർജി വെള്ളിയാഴ്‌ച ജസ്‌റ്റിസ്‌ സുധാൻശുധുലിയ, ജസ്‌റ്റിസ്‌ അഹ്‌സനുദീൻ അമാനുള്ള എന്നിവർ അംഗങ്ങളായ ബെഞ്ച്‌ പരിഗണിച്ചപ്പോൾ ആറാം പ്രതിക്കും എട്ടാം പ്രതിക്കും വേണ്ടി ഹാജരായ അഭിഭാഷകൻ വക്കാലത്തും എതിർസത്യവാങ്ങ്‌മൂലവും സമർപ്പിക്കുന്നതിന്‌ വേണ്ടി അവർ കൂടുതൽ സമയം ആവശ്യപ്പെട്ടുണ്ടായി .

അതേസമയം പ്രതികളുടെ അഭിഭാഷകനോട്‌ ഹൈക്കോടതിയുടെ വിധിന്യായം വായിച്ചിട്ടുണ്ടോയെന്ന്‌ സുപ്രീംകോടതി ചോദിച്ചു. ഒരാളെ വീട്‌ കയറി ആക്രമിച്ച്‌ കൊലപ്പെടുത്താൻ നോക്കിയ സംഭവമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ പി ജയരാജനുവേണ്ടി മുതിർന്ന അഭിഭാഷകൻ പി വി ദിനേശ്‌, അഡ്വ. പി എസ്‌ സുധീർ, സംസ്ഥാനസർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ എസ്‌ നാഗമുത്തു, സ്‌റ്റാൻഡിങ്ങ്‌ കോൺസൽ സി കെ ശശി തുടങ്ങിയവർ ഹാജരായി. ഹർജി ഒക്ടോബറിൽ വീണ്ടും പരിഗണിച്ചേക്കും.

 

Leave a Reply

Your email address will not be published. Required fields are marked *