Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി . 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ആണ് നൽകിയിരിക്കുന്നത് . അതേസമയം മലയോര തീരദേശ മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പും ഉണ്ട് . അതേസമയം ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. വടക്കു കിഴക്കന്‍ അറബിക്കടലില്‍ കച്ചിനും പാകിസ്ഥാനും സമീപപ്രദേശങ്ങളിലായി ഉണ്ടായ അതിതീവ്രന്യൂനമര്‍ദ്ദം മൂലം വടക്കന്‍ ആന്ധ്രാ പ്രദേശിനും തെക്കന്‍ ഒഡീഷക്കും ന്യൂനമര്‍ദ്ദം ശക്തിയേറിയതോടെയാണ് സംസ്ഥാന വ്യാപകമായി മഴ ഉണ്ടാക്കുന്നത് .

സെപ്റ്റംബര്‍ ഒന്ന് വരെ മഴ തുടരുമെന്നും വടക്കന്‍ ജില്ലകളിലാകും കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഉയര്‍ന്ന തിരമാല സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരദേശ മലയോര മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുമെന്നും നിര്‍ദേശമുണ്ട്.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *