Your Image Description Your Image Description

തിരുവനന്തപുരം : തൊഴിലാളികൾക്ക് ലഭിക്കേണ്ട ക്ഷേമനിധി ബോർഡുകൾ വഴിയുള്ള ആനുകൂല്യങ്ങൾക്ക് കാലതാമസമരുതെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു . തൊഴിൽ വകുപ്പിന്റെ കീഴിലെ 16 തൊഴിലാളി ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന ബോർഡുകളുടെ യോഗത്തിൽ വച്ച് ചെയർമാന്മാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത് .

ഓണവുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാൻ വേണ്ട നടപടി സ്വീകരിക്കണം. ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ചെയ്യാവുന്ന പ്രവർത്തനങ്ങൾ നടത്തണം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർ കർത്തവ്യ നിർവഹണം കൃത്യമായി നടത്തുന്നുണ്ടോ എന്ന് ചീഫ് ഓഫീസർമാർ വിലയിരുത്തണം. ഡെപ്യൂട്ടേഷൻ ലാവണമായി ബോർഡുകളെ മാറ്റരുതെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ ലേബർ സെക്രട്ടറി കെ വാസുകി ഐഎഎസ്, വീണ എൻ മാധവൻ ഐഎഎസ് തുടങ്ങിയവർ പങ്കെടുത്തിട്ടുണ്ട് .

 

 

Leave a Reply

Your email address will not be published. Required fields are marked *