Your Image Description Your Image Description

കൊച്ചി: മുകേഷിനെതിരായി നടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി മജിസ്ട്രേട്ടിനു മുന്നിൽ കൃത്യമായ തെളിവുകൾ വിശദമായ രേഖപ്പെടുത്തിയതായി പരാതിക്കാരിയായ നടി പറഞ്ഞു . എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് നടി രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു .

ഏത് പ്രമുഖനായാലും കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്ന് ലഭിച്ച ആർജവമാണ് പരാതി നൽകാനുള്ള പ്രേരണ. സർക്കാരിൽ വിശ്വാസമുണ്ട്. കേസിനെ ബാധിക്കുമെന്നതിനാൽ കൂടുതലൊന്നും പറയുന്നില്ല, നടി കൂട്ടിച്ചേർത്തു.

നടൻമാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും , ലോയേഴ്സ് കോൺഗ്രസ് നേതാവായിരുന്ന അ‌ഡ്വ. ചന്ദ്രശേഖർ എന്നിവരും രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരും ഉൾപ്പെടെ ഏഴു പേർക്കെതിരെ നടി പരാതി നൽകിയത് . ഈ പരാതി പ്രത്യേക അ‌ന്വേഷണസംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ അ‌ജിതാ ബീഗം, പൂങ്കുഴലി എന്നിവർ ഇവരുടെ ഫ്ലാറ്റിലെത്തി നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. അതിൽ മുകേഷിനെതിരായ കേസിലെ രഹസ്യമൊഴിയാണ് ഇന്ന് മജിസ്ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തിയത് .

മുകേഷ് മരടിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ ആരോപണം. അ‌തിനാൽ മുകേഷിനെതിരേ മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം ഇന്ന് അ‌ന്വേഷണച്ചുമതലയുള്ള ചേർത്തല ഡിവൈഎസ്പി കെ.വി. ബെന്നി പരാതിക്കാരിയിൽനിന്ന് കൂടുതൽ വിശദാംശങ്ങൾ ശേഖരിച്ചിയിട്ടുണ്ട് .

എന്നാൽ മുകേഷ് ഇതിനകം മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട് .ആ ഹർജി കോടതി ചൊവ്വാഴ്ചവരെ അ‌റസ്റ്റ് തടയുകയും ചെയ്തിട്ടുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *