Your Image Description Your Image Description

ലഖ്നൗ: ഉത്തർപ്രദേശിൽ പെൺകുട്ടികൾ തൂങ്ങിമരിച്ചു.ഫറൂഖാബാദിൽ ദളിത് പെൺകുട്ടികളെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത് . സംഭവത്തിൽ കുറ്റക്കാര് എന്ന് തോന്നിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് . കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടികളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് .

കുടുംബാംഗങ്ങളുടെ പരാതിയെത്തുടർന്ന് പവൻ, ദീപക് എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനുശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി സംഭവത്തിന് മുൻപായി പ്രതികളുമായി പെൺകുട്ടികൾ സംസാരിച്ചിരുന്നതായും എഫ്.ഐ.ആറിൽ പറയുന്നു.

പെൺകുട്ടികൾ ഉറ്റസുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ജന്മാഷ്ടമി ദിനത്തോടനുബന്ധിച്ച്, ഇരുവരും രാത്രി 10 മണിയോടെ അടുത്തുള്ള ക്ഷേത്രത്തിൽ പോയി . പിന്നീട്, അവരുടെ മൃതദേഹങ്ങൾ മരത്തിൽ രണ്ട് ഷോളുകൾ കൂട്ടിക്കെട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .

ഇളയ പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്ന് സിം കാർഡ് ലഭിച്ചിരുന്നു. അന്വേഷണത്തിൽ അത് ദീപക്കിന്റെതാണെന്ന് തെളിഞ്ഞു. പെൺകുട്ടികൾ ഈ സിം കാർഡ് ഉപയോഗിച്ച് മണിക്കൂറുകളോളം പ്രതികളുമായി സംസാരിച്ചിരുന്നു. ശേഷം സിം നീക്കംചെയ്ത് കോൾ ലിസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.പെൺകുട്ടിയുടെ പിതാവ് ദീപകും പവനും കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പരാതി ആരോപിച്ചിരുന്നു .

പോസ്റ്റ്മോർട്ട റിപ്പോർട്ടിൽ ഇരുവരുടെയും മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിരുന്നു. അതിനാൽ പെൺകുട്ടികളുടെ കുടുംബം കൊലപാതകമാണെന്ന് ആരോപണം നടത്തിയത് പോലീസ് തള്ളി. അതേസമയം പോലീസ് ഉദ്യോഗസ്ഥർ രണ്ട് പെൺകുട്ടികളുടെയും ശരീരത്തിൽ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

അതേസമയം പെൺകുട്ടികളുടെ മരണം ബിജെപി സർക്കാരിനെ ലക്ഷ്യംവെച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. തുടർന്ന് വ്യാപകമായ പ്രതിഷേധവും ഉയർത്തി . പിന്നാലെ സമാജ്വാദി പാർട്ടിയും കോൺഗ്രസ്, ആം ആദ്മി പാർട്ടികളും നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *