Your Image Description Your Image Description

മലയാളി നടൻ വിശാഖ് നായർക്കെതിരെ വധഭീഷണി. നടി കങ്കണ റണാവത്ത് സംവിധാനം ചെയ്ത ‘എമര്‍ജന്‍സി’യിലെ കഥാപാത്രത്തെ സംബന്ധിച്ചാണ് വധഭീഷണി വന്നത് . തുടർന്ന് തനിക്ക് നിരവധിയാളുകളുടെ അശ്ലീല സന്ദേശങ്ങളും ഭീഷണി സന്ദേശങ്ങളും വരുന്നുണ്ടെന്ന് നടൻ പറഞ്ഞു. വിശാൽ സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഈ കാര്യം പ്രതികരിച്ചത് .

ചിത്രത്തിൽ വിശാഖ് സഞ്ജയ് ​ഗാന്ധിയായാണ് വേഷമിട്ടിരിക്കുന്നത്. അതിലെ കഥാപാത്രം ജര്‍നൈല്‍ സിംഗ് ഭിന്ദ്രന്‍വാലെ ആണെന്ന് തെറ്റിദ്ധരിച്ചാണ് ആളുകൾ ഭീഷണി സന്ദേശം അയക്കുന്നത്.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് നേരെ വധഭീഷണിയും അശ്ലീല സന്ദേശങ്ങളും പരാമർശങ്ങളും ഉണ്ടാകുന്നുണ്ട്. എമർജൻസി എന്ന ചിത്രത്തിൽ ജര്‍നൈല്‍ സിംഗ് ഭിന്ദ്രന്‍വാലെയുടെ കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ചിലരാണ് ഇത് ചെയ്യുന്നത്. ഈ സിനിമയിൽ സഞ്ജയ് ഗാന്ധിയുടെ വേഷമാണ് ഞാൻ ചെയ്തതെന്ന് ഒരിക്കൽ കൂടി ആവർത്തിക്കുകയാണ്. എനിക്കെതിരെ തെറ്റായ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നവർ ദയവായി വസ്തുതകൾ പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു’, വിശാഖ് നായർ കുറിച്ചു.

ചിത്രത്തിൽ മറ്റൊരു വേഷം കൈകാര്യം ചെയ്യുന്നത് കങ്കണയാണ്. കങ്കണ അതിൽ ഇന്ദിരാ ഗാന്ധിയായിട്ടാണ് വേഷമിടുന്നത്. ചിത്രത്തിൽ ശ്രേയസ് തൽപഡെ, അനുപം ഖേർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് . ചിത്രം എഴുപതുകളിലെ ഇന്ത്യാ പാക് യുദ്ധവും കഥാ പശ്ചാത്തലവും ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത് . ചിത്രത്തിൻ്റെ സംവിധായകയും സഹ നിർമാതാവും എഴുത്തുകാരിയുമാണ് കങ്കണ.

Leave a Reply

Your email address will not be published. Required fields are marked *