Your Image Description Your Image Description

അമരാവതി : എൻജനീയറിങ് കോളേജ് വനിതാ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറകൾ. ആന്ധ്രാപ്രദേശത്തിലെ കൃഷ്ണ ജില്ലയിലെ ഗുഡ്‌വല്ലേരു എഞ്ചിനിയറിങ് കോളേജിലാണ് സംഭവം നടന്നത് . ഒളിക്യാമറകൾ ഉപയോ​ഗിച്ച് വിദ്യാർഥിനികളുടെ വീഡിയോകൾ രഹസ്യമായി പകർത്തുകയും ദൃശ്യങ്ങൾ കോളേജ് വിദ്യാർഥികൾക്ക് വിൽക്കുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചത് .

സംഭവത്തിൽ അവസാന വർഷ ബി. ടെക്ക് വിദ്യാർഥി വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ലാപ്ടോപും മൊബൈലും പൊലീസ് പിടിച്ചെടുത്തു. 300-ലധികം ചിത്രങ്ങളും വീഡിയോകളും ഒളിക്യാമറയിൽ പകർത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

തുടർന്ന് , വ്യാഴാഴ്ച വൈകീട്ട് ശുചിമുറിയിലെ ഒളിക്യാമറ അടർന്ന് വീണതോടെയാണ് ഈ വിഷയം പുറത്തറിയുന്നത്. പിന്നലെ വിദ്യാർഥിനികളും പ്രദേശവാസികളും ചേർന്ന് പ്രതിഷേധിക്കാൻ തുടങ്ങി .

Leave a Reply

Your email address will not be published. Required fields are marked *