Your Image Description Your Image Description

വേങ്ങര : ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ച് കയറി വീടിന് കേടുപാട് . നിയന്ത്രണം വിട്ട ടോറസ് ലോറിയാണ് വീട്ടിലേക്ക് ഇടിച്ച് കയറിയത് . വ്യാഴാഴ്ച്ച വൈകുന്നേരം ഊരകം പൂളാപ്വീസിനു സമീപംഅഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഊരകം മലയിലെ കോറിയില്‍ നിന്ന് കരിങ്കല്ലുമായി എത്തിയ ലോറിയാണ് അപകടത്തില്‍ പ്പെട്ടത്. എന്നാൽ അപകടത്തിൽ ആളപായമില്ല . ലോറി ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട് തൊട്ടടുത്ത വീടിന്റെ മുന്‍വശത്ത് ചെന്ന് ഇടിക്കുകയായിരുന്നു. സംഭവത്തിൽ മുന്‍ പഞ്ചായത്ത് അംഗം എം ഹവ്വാഹുമ്മയുടെ വീട്ടിലേക്കാണ് ലോറി ഇടിച്ച് കയറിയത്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *