Your Image Description Your Image Description

മേപ്പാടി : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള ഏകദിന പരിശീലനം നാളെ മേപ്പാടിയിൽ നടക്കും. മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി
ഉദ്ഘാടനം നിർവ്വഹിക്കും .

ദുരന്തം ഉണ്ടായ വയനാട് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ രണ്ട് സ്‌കൂളുകൾ പൂർണമായും തകർന്നു. തുടർന്ന് പഠനം അനിശ്ചിതത്വത്തിലായതോടെ വിദ്യാർഥികൾക്ക് പുതിയ പഠന സാഹചര്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് സമീപപ്രദേശത്തെ മേപ്പാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ഏർപ്പെടുത്തി. അതുപോലെ സെപ്തംബർ 2ന് ജിവിഎച്ച്എസ്എസ് വെള്ളാർമല, ജിഎൽപിഎസ് മുണ്ടക്കൈ എന്നീ സ്‌കൂളുകളിലെ വിദ്യാർഥികളുടെ പുനഃപ്രവേശനോത്സവം നടത്തുവാൻ നിശ്ചയിച്ചിയിട്ടുണ്ട്.

അതേസമയം അക്കാദമിക പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനും പ്രവേശനോത്സവത്തിലേക്ക് വരുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണ നൽകേണ്ടതുണ്ട് . അതിനായി സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ ഡയറ്റ്, എസ്സിഇആർടി, ആരോഗ്യമേഖല, ഡബ്ല്യുസിഡി എന്നിവയുടെ സഹകരണത്തോടെയാണ് അധ്യാപകർക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണ നൽകുന്ന ഏകദിന പരിശീലനം മേപ്പാടിയിൽ നാളെ സംഘടിപ്പിക്കുയാണ് .

 

Leave a Reply

Your email address will not be published. Required fields are marked *