Your Image Description Your Image Description

കന്യാകുമാരി : വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം. നാഗർകോവിൽ കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥിനിക്കെതിരെയാണ് ലൈംഗികാതിക്രമം നടന്നത് . രാജസ്ഥാൻ സ്വദേശിയായ രാമചന്ദ്ര സോണിയയെയാണ് അറസ്റ്റ് ചെയ്തത് . അതേസമയം കൂടുതൽ വിദ്യാർഥിനികൾ ഇയാള്‍ക്കെതിരെ പരാതി നൽകിയെന്നാണ് പുറത്ത് വരുന്ന വിവരം. രാമചന്ദ്ര സോണി തമിഴ്നാട്ടിലെ മറ്റ് സ്കൂളുകളിലും പഠിപ്പിക്കുന്ന അധ്യാപകനായിരുന്നു.

പെൺകുട്ടി ആദ്യം സ്കൂൾ പ്രഥമാധ്യാപകനോടാണ് വിവരം പറഞ്ഞത്. പിന്നാലെ രാമചന്ദ്ര സോണിയെ അന്വേഷണ കമ്മിഷനെ നിയോഗിച്ച സ്കൂൾ അധികൃതർ, അയാളെ സസ്പെൻഡ് ചെയ്തു. ശേഷമാണ് അധ്യാപകനെതിരെ പ്രഥമാധ്യാപകൻ പൊലീസിൽ പരാതിയുമായി എത്തിയത് . ജില്ലാ ചൈൽഡ് വെൽഫെയർ ഓഫിസറിനെയും അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിദ്യാർഥിനികളുടെ മൊഴിയെടുക്കുമെന്നും വനിതാ പൊലീസ് സ്റ്റേഷൻ എസ്ഐ ആശാ ജവഹർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *