Your Image Description Your Image Description

തിരുവനന്തപുരം : കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിയിൽ ദക്ഷിണ റെയിൽവേയിൽ 62,706 ജീവനക്കാർ ഭാഗമാക്കുന്നു . 439 ഗസറ്റഡ് ജീവനക്കാരും 62,267 നോൺ ഗസറ്റഡ് ജീവനക്കാരുമായിരിക്കും പദ്ധതിയുടെ ഭാഗം ആകുന്നത് . 81,311 ജീവനക്കാരിൽ 18,605 ജീവനക്കാരാണ് പഴയ പദ്ധതിയിൽ ഉള്ളത് . പുതിയ പെൻഷൻ പദ്ധതിയുടെ വിശദാംശങ്ങൾ ജീവനക്കാരെ അറിയിക്കുന്നതിനായി ബോധവൽക്കരണം ആരംഭിക്കുമെന്ന്‌ ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് പേഴ്സണൽ ഓഫീസർ കെ ഹരികൃഷ്‌ണൻ വീഡിയോ കോൺഫറൻസ്‌ വഴി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരം ഡിവിഷന് കീഴിലെ 10,000 ജീവനക്കാരിൽ 7,487 പേരാണ് പുതിയ പെൻഷൻ പദ്ധതിയുടെ പരിധിയിൽ വരുന്നത്‌. ഡിവിഷനിലെ 7,487 ജീവനക്കാരും പുതിയ പെൻഷൻ പദ്ധതി തെരഞ്ഞെടുത്താൽ വർഷം ഏകദേശം 30 കോടി രൂപ അധിക ബാധ്യതയുണ്ടാകുമെന്നാണ് കരുതുന്നതെന്ന്‌ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ എം ആർ വിജി പറഞ്ഞു. അതേസമയം 2004 ജനുവരി മുതൽ ആ കാലയളവിൽ വിരമിച്ച ജീവനക്കാർക്കും പദ്ധതിയിൽ ചേരാം.ഡിവിഷണൽ സീനിയർ ഫിനാൻസ് മാനേജർ മീര വിജയരാജ്, പേഴ്സണൽ ഓഫീസർ ലിപിൻരാജ് എന്നിവരും ഇതുസംബന്ധിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു .

 

Leave a Reply

Your email address will not be published. Required fields are marked *