Your Image Description Your Image Description

ന്യൂഡൽഹി : സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്റെ പേരിൽ എക്‌സിൽ വ്യാജ അക്കൗണ്ടുണ്ടാക്കി . തുടർന്ന് അക്കൗണ്ടിൽ നിന്ന് 500 രൂപ കടംചോദിച്ച്‌ സന്ദേശം അയച്ച സംഭവത്തിൽ പോലീസ് കേസ്‌ എടുത്തു . കൈലാഷ്‌ മേഘ്‌വാൾ എന്നയാൾക്കാണ്‌ സന്ദേശം ലഭിച്ചത്‌. ‘ഞാൻ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡാണ്‌. കൊളീജിയത്തിന്റെ അടിയന്തിരയോഗത്തിനായി വന്നതാണ്‌. ഇവിടെ കൊണോട്ട്‌പ്ലേസിൽ കുടുങ്ങിപ്പോയി. ടാക്‌സിക്ക്‌ കൊടുക്കാൻ 500 രൂപ അയച്ചുതരാമോ?. കോടതിയിൽ തിരിച്ചെത്തിയാൽ ഉടനെ മടക്കിതരാം. ’–- എന്നായിരുന്നു കൈലാഷ്‌ മേഘ്‌വാളിന് ലഭിച്ച സന്ദേശം. തുടർന്ന് സൈബർ ക്രൈം വിഭാഗത്തിന്‌ സ്‌ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സുപ്രീംകോടതി അധികൃതർ പരാതി നൽകി.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *