Your Image Description Your Image Description

ആലപ്പുഴ : പ്രണയബന്ധത്തിൽനിന്ന് പിന്മാറിയതിലുള്ള പ്രതികാരത്തിൽ യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു . ആലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ കട്ടപ്പന സ്വദേശിനിയായ നാൽപ്പത്തിനാലുകാരിക്കെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത് . ഇരുവരും ഫെയ്സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. തുടർന്ന് ഒരുമിച്ച്‌ താമസിക്കുകയായിരുന്നു . ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ബന്ധത്തിൽനിന്ന് പരാതിക്കാരി പിന്മാറാൻ ശ്രമിച്ചതോടെ ആലപ്പുഴയിലെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കി. തുടർന്ന് യുവതിയുടെ ന​ഗ്നചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി . ശേഷം യുവതിയുടെ ആലപ്പുഴ സ്വദേശിനിയുടെ ബന്ധുക്കൾക്ക് ന​ഗ്ന ചിത്രങ്ങൾ അയച്ച് കൊടുത്തു . സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

 

 

Leave a Reply

Your email address will not be published. Required fields are marked *