Your Image Description Your Image Description

ഗാസ സിറ്റി : ഗാസയുടെ മധ്യ, തെക്കൻ ഭാഗങ്ങളിൽ വീണ്ടും കൂട്ടക്കുരുതി . ചൊവ്വ രാവിലെ ഇസ്രയേൽ. ദെയ്‌ർ അൽ ബലായിലും ഖാൻ യൂനിസിലും നടത്തിയ വ്യാപക ആക്രമണത്തിലാണ് 20 പേർ കൊല്ലപ്പെട്ടത് .

ഇതേതുടർന്ന് ദെയ്‌ർ അൽ ബലായിൽനിന്ന്‌ കൂട്ട ഒഴിപ്പിക്കൽ തുടരുകയാണ്‌. അതോടെപ്പം ഇവിടം കേന്ദ്രീകരിച്ച്‌ നടത്തിയിരുന്ന യു എൻ സന്നദ്ധപ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ട അവസ്ഥയായി . ഇസ്രയേൽ സൈന്യം ഈ മാസം മുനമ്പിൽ 16 ഇടങ്ങളിൽനിന്നാണ്‌ ജനങ്ങളെ കുടിയൊഴിപ്പിച്ചത്‌. ആശുപത്രി പ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ ഇന്ധനംപോലും കടത്തിവിടാൻ ഇസ്രയേൽ വിസമ്മതിക്കുകയാണെന്ന്‌ ബെയ്‌ത്‌ ലാഹിയയിലെ കമാൽ അദ്‌വാൻ ആശുപത്രി അധികൃതർ ആരോപിച്ചു. അതേസമയം ഒക്ടോബർ ഏഴിന്‌ ഹമാസ്‌ കടത്തിക്കൊണ്ടുപോയ ഒരാളെ രക്ഷിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *