Your Image Description Your Image Description

മുംബൈ : മഹാരാഷ്ട്രയിൽ വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈം​ഗീകാതിക്രമം. രത്നഗിരിയിൽ നഴ്സിങ് വിദ്യാർഥിനിയാണ് ലൈംഗിക പീഡനത്തിന് ഇരയായത് . വിദ്യാർത്ഥിനി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് പീഡന൦ നടന്നത് . ഇയാൾ ശീതള പാനീയത്തിൽ ലഹരിമരുന്ന് കലർത്തി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത് .

തുടർന്ന് യുവതി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീടാണ് താൻ പീഡനത്തിന് ഇരയായി എന്ന് മനസിലായതോടെ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ശേഷം പെൺകുട്ടി ആരോ​​ഗ്യം വീണ്ടെടുത്തതിന് തുടർന്നാണ് പൊലീസ് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. പിന്നലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഓട്ടോറിക്ഷയെക്കുറിച്ചുള്ള പരിശോധനകൾ നടത്തുന്നത് .

അതേസമയം പ്രതിയായ ഓട്ടോ ഡ്രൈവറെ കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. കൂടാതെ സംഭവത്തിൽ പൊലീസ് കൃത്യമായ ഇടപെടൽ നടത്തുന്നില്ലെന്ന ആരോപണവും പ്രതിഷേധവും ശക്തമായി നടക്കുകയാണ് .

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *