Your Image Description Your Image Description
Your Image Alt Text

കുവൈത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ ഇന്ത്യക്കാർ ഒന്നാമത്. 2022ൽ ആത്മഹത്യ ചെയ്ത 136 പേരിൽ 33.9% ഇന്ത്യക്കാരായിരുന്നു. 20 ശതമാനവുമായി സ്വദേശികളാണ് രണ്ടാം സ്ഥാനത്ത്. ഗാർഹിക ജോലിക്കാരാണ് ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതലും (32%).

ആത്മഹത്യ ചെയ്തവരിൽ 61.7% പുരുഷന്മാരാണ്. 38.3% വനിതകളും. സ്വയം ജീവനെടുത്തവരിൽ 50.6% പേർ വിവാഹിതരും 39.9% പേർ അവിവാഹിതരുമാണ്. ഇതിൽ വിവാഹമോചിതർ 8.2% പേരും വിധവകൾ 1.3% പേരും ഉൾപ്പെടും. കുടുംബപ്രശ്നം, തൊഴിൽ പ്രശ്നം, ജോലി നഷ്ടപ്പെടൽ തുടങ്ങിയ കാരണങ്ങളാലാണ് പലരും ആത്മഹത്യയിലേക്ക് തിരിയുന്നതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *