Your Image Description Your Image Description

കോഴിക്കോട് : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ സിനിമാ മേഖലയിൽ പലവരുടേയും മുഖo പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞു . അദ്ദേഹം ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ഇക്കാര്യം പറഞ്ഞത് . വാതിലിൽ മുട്ടിയവരുടെ ലിസ്റ്റ് പുറത്ത് വിടുന്നതിനേക്കാൾ മുട്ടാത്തവരുടെ ലിസ്റ്റ് പുറത്ത് വിടുന്നതാണ് നല്ലത്. അതാകുമ്പോൾ ഒരു പേജിൽ ഒതുങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു. സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാൻ സമഗ്ര നിയമ നിർമാണം വേണം.

ആരോപണ വിധേയനായ മുകേഷ്, എംഎൽഎ സ്ഥാനം ഇപ്പോൾ രാജിവെച്ചാൽ മൂന്നിടങ്ങളിൽ ഒരേ സമയം ഉപതിരഞ്ഞെടുപ്പ് നടത്താം. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിയത് പലരേയും രക്ഷിക്കാനാണെന്ന് വ്യക്തമായി. അന്വേഷണ സംഘത്തിൽ മുഴുവനും വനിതകൾ വേണം. കൂടുതൽ പേരുകൾ പുറത്ത് വരുന്ന സാഹചര്യത്തിൽ മൊഴിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം. വേട്ടക്കാരുടെ ചിത്രം പുറത്ത് വരണമെന്നും സർക്കാരിന്റെ സിനിമ കോൺക്ലേവ് ഉപേക്ഷിക്കണമെന്നും കെ.മുരളീധരൻ പ്രതികരിച്ചു.

ചലച്ചിത്ര അക്കാദമി ചെയർമാൻ, അമ്മ ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ വരുന്നതാകും നല്ലത്. സാംസ്കരിക മന്ത്രി സജി ചെറിയാനെ എത്രയും വേഗം പുറത്താക്കുന്നതാകും പിണറായിക്കും നല്ലത്. അല്ലെങ്കിൽ സജി ചെറിയാൻ പിണറായിയേയും കൊണ്ടേ പോകുവെന്നും മുരളീധരൻ പറഞ്ഞു.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *