Your Image Description Your Image Description
Your Image Alt Text

ഖത്തറിൽ ഇറക്കുമതി-കയറ്റുമതി ചരക്കുകളുടെ കസ്റ്റംസ് നടപടികൾ ലഘൂകരിക്കുന്നു.എല്ലാത്തരം ഇറക്കുമതി- കയറ്റുമതി സാഹചര്യങ്ങൾക്കുമുള്ള കസ്റ്റംസ് നടപടികൾ നിർദേശിക്കുന്നതിനുള്ള ജോലികളാണ് പുരോഗമിക്കുന്നതെന്ന് പോളിസീസ് ആൻഡ് കസ്റ്റംസ് പ്രൊസീജിയർ വകുപ്പ് ഡയറക്ടർ അഹമ്മദ് അൽ ഖുവാരി വ്യക്തമാക്കി.

ചരക്കുകൾക്കുള്ള പ്രീ-ക്ലിയറൻസ് പ്രോഗ്രാമുകൾ നടപ്പാക്കാനുള്ള മാർഗനിർദേശങ്ങളും നടപടികളും നിർദേശിക്കൽ, കസ്റ്റംസ് നിയമ വ്യവസ്ഥകൾക്ക് അനുസരിച്ച് ചരക്കുകൾ പൊതു ലേലം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളും നടപടിക്രമങ്ങളും നിർദേശിക്കൽ ജോലികളാണ് പുരോഗമിക്കുന്നത്. നദീബ് സംവിധാനത്തിലെ കസ്റ്റംസ് വാല്യൂ പ്രോഗ്രാമിന്റെ വികസന ജോലികളും നടക്കുകയാണെന്നും അൽ ഖുവാരി വിശദമാക്കി. രാജ്യത്ത് നിരോധിച്ചിട്ടുള്ള ഇറക്കുമതി-കയറ്റുമതി സാധനങ്ങളുടെ പട്ടികയും നവീകരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *