Your Image Description Your Image Description
Your Image Alt Text

 

 

2009ല്‍ ലോഞ്ച് ചെയ്തതിന് ശേഷം മിഡ് എസ്.യു.വി സെഗ്മെന്റില്‍ മുന്‍നിരയില്‍ തുടരുന്ന ഫോര്‍ച്യൂണര്‍ ഇതുവരെ 2,51,000 യൂണിറ്റുകള്‍ വിറ്റു. ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ 6 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ ലഭ്യമാണ്.

ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ 500 എന്‍എം ടോര്‍ക്കും 204 പിഎസില്‍ ശക്തമായ പ്രകടനവും കാഴ്ചവെയ്ക്കുന്നു. അതേസമയം മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റിന് 420 എന്‍എം ടോര്‍ക്കും 204 പിഎസും ലഭിക്കുന്നു.

കൊച്ചി, 30 ഏപ്രില്‍ 2024: എസ്.യു.വി സെഗ്മെന്റിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടൊയോട്ട ഫോര്‍ച്യൂണറിന്റെ വിജയം ആഘോഷിക്കാന്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടി.കെ.എം) ഇന്ത്യന്‍ വിപണിയില്‍ ഫോര്‍ച്യൂണറിന്റെ ലീഡര്‍ എഡിഷന്‍ പുറത്തിറക്കി. പ്രശസ്തമായ ഫീച്ചറുകളെ അടിസ്ഥാനമാക്കി നിരവധി ആഡ് ഓണ്‍ ഫീച്ചറുകളുള്ള സവിശേഷമായ ഡിസൈനാണ് ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.

വൈവിധ്യമാര്‍ന്ന സ്‌റ്റൈല്‍ എലമെന്റുകളാല്‍ വേറിട്ടുനില്‍ക്കുന്നതാണ് ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍. ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് ‘കറുപ്പ്, വെളുപ്പ്, വ്യക്തത’ എന്നിങ്ങനെ ഒരു പാലറ്റില്‍ ലഭ്യമാകുന്ന അതിന്റെ പ്രമുഖ ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയറാണ്. ഡ്രൈവിങ്ങ് അനുഭവം പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തുന്ന സമാനതകളില്ലാത്ത സുഖവും ചാരുതയും പ്രദാനം ചെയ്യുന്ന ഡ്യുവല്‍ ടോണ്‍ സീറ്റുകളാണ് ഈ വാഹനത്തിനുള്ളത്.

ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ അതിന്റെ മികച്ച സ്റ്റൈലിങ്ങിന് പുറമേ സൗകര്യവും സുരക്ഷയും കണക്റ്റിവിറ്റിയും വര്‍ധിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ള വിപുലമായ ഫീച്ചറുകളാല്‍ സജ്ജീകരിച്ചിരിക്കുന്നു. മാത്രമല്ല ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ കറുത്ത അലോയ് വീലുകളുമായാണ് വരുന്നത്. ഈ ചക്രങ്ങള്‍ വാഹനത്തിന്റെ സൗന്ദര്യാത്മകത വര്‍ധിപ്പിക്കുക മാത്രമല്ല, റോഡിലെ ഒരു യഥാര്‍ത്ഥ ലീഡര്‍ എന്ന നിലയില്‍ ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു. വാഹനത്തിന്റെ ബാഹ്യ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിനായി റിയര്‍ ആന്‍ഡ് ഫ്രണ്ട് ബംപര്‍ സ്പോയ്ലര്‍ ഉള്‍പ്പടെയുള്ള ടിടിഐപിഎല്‍ വികസിപ്പിച്ച ചില ആക്സസറികള്‍ അംഗീകൃത ഡീലര്‍മാര്‍ ഇന്‍സ്റ്റാള്‍ ചെയ്യും.

മികച്ച ഇന്‍-ക്ലാസ് ഓഫറുകള്‍ നല്‍കുന്നതില്‍ ടൊയോട്ടയുടെ ഉറച്ച പ്രതിബദ്ധതയുടെ തെളിവാണ് ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍. ബ്രാന്‍ഡിലുള്ള വിശ്വാസത്തിന് ഇന്ത്യയിലെ ആവേശഭരിതരായ ഫോര്‍ച്യൂണര്‍ ആരാധകരോട് ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. ബോള്‍ഡ് എക്സ്റ്റീരിയര്‍ ഡിസൈന്‍, കണ്ണഞ്ചിപ്പിക്കുന്നതും സൗകര്യപ്രദവുമായ ഇന്റീരിയര്‍, നൂതന ഹൈടെക് ഫീച്ചറുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷനിലൂടെ ഞങ്ങള്‍ എസ്.യു.വി പ്രേമികളെ ആവേശം കൊള്ളിക്കുന്നത് തുടരും – ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ സെയില്‍സ്-സര്‍വീസ് യൂസ്ഡ് കാര്‍ ബിസിനസ് വൈസ് പ്രസിഡന്റ് ശബരി മനോഹര്‍ പറഞ്ഞു.

ടൊയോട്ട ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് (toyotabharat.com) വഴി ഓണ്‍ലൈനായോ അടുത്തുള്ള ടൊയോട്ട ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചോ ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ ബുക്ക് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *