Your Image Description Your Image Description

ദുബായ് : ഒക്ടോബർ 14 മുതൽ 18 വരെ ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ഷെഡ്യൂൾ ചെയ്ത ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക, സ്റ്റാർട്ടപ്പ് പരിപാടിയായ ജിടെക്സ് ഗ്ലോബലിൻ്റെ 44-ാമത് പതിപ്പ് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(ദേവ) പങ്കെടുക്കും. തുടർന്ന് ദേവയുടെ ബൂത്ത് നൂതനമായ ഡിജിറ്റൽ സംരംഭങ്ങളും സേവനങ്ങളും പ്രോഗ്രാമുകളും മറ്റും പ്രദർശിപ്പിക്കും.

അതേസമയം , ദേവ തങ്കളുടെ ഡിജിറ്റൽ വിഭാഗമായ ഡിജിറ്റൽ ദേവയിൽ നിന്നുള്ള പ്രോജക്ടുകളും പരിഹാരങ്ങളും ബൂത്ത് ഹൈലൈറ്റ് ചെയ്യും.മോറോ ഹബ് (ഇൻ്റഗ്രേറ്റഡ് ഡാറ്റ ഹബ് സൊല്യൂഷൻസ്), ഡിജിറ്റൽ എക്‌സ്, ഇൻഫ്രാക്‌സ് എന്നിവ പോലുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്(എഐ) അടിസ്ഥാനമാക്കിയുള്ള ദേവ അനുബന്ധ കമ്പനികളുടെ പ്രോജക്‌റ്റുകൾ ബൂത്ത് ഹൈലൈറ്റ് ചെയ്യും.

ജിടെക്സ് ഗ്ലോബൽ ഒരു ആഗോള പ്ലാറ്റ്‌ഫോമായി മാറിയെന്ന് ദേവ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സൗദ് മുഹമ്മദ് അൽ തായർ പറഞ്ഞു. യുഎഇയിൽ നിന്നും വിദേശത്തു നിന്നുമുള്ള ലക്ഷക്കണക്കിന് പങ്കാളികളും സിഇഒമാരും സാങ്കേതിക പയനിയർമാരും ഒരുമിച്ച് ഏറ്റവും പുതിയ സാങ്കേതിക ഉൽപ്പന്നങ്ങളും പരിഹാരങ്ങളും പ്രദർശിപ്പിക്കും. ഭാവിയിലെ സാങ്കേതിക വ്യവസായത്തിൻ്റെ കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്താനും ആഗോളതലത്തിൽ സാങ്കേതിക പുരോഗതി കൈവരിക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *