Your Image Description Your Image Description

ന്യൂഡൽഹി : രാജ്യതലസ്ഥാനമായ ഡൽഹിയിൽ മെയ്‌ മുതൽ ജൂലൈ വരെ 20 പേരെ അധോലോകസംഘങ്ങൾ കൊലപ്പെടുത്തി. അതിലെ പല പ്രതികളും കാണാമറയത്ത് . ദ്വാരകയിലെ കക്രോലയിൽ ബൈക്കിലെത്തിയ അക്രമികൾ പങ്കജ്‌ എന്ന റിയൽ എസ്റ്റേറ്റ്‌ ഇടപാടുകാരനെ വെടിവച്ച് കൊലപ്പെടുത്തി . കൂടാതെ രാത്രി 11.30ന്‌ പടിഞ്ഞാറൻ ഡൽഹിയിലെ തിലക്‌ നഗറിൽ വ്യാപാര സ്ഥാപനത്തിന്‌ നേരെ ബൈക്കിലെത്തിയ സംഘം വെടിവെപ്പ് നടത്തി . അതിൽ അക്രമി വിഷ്‌ണുവിനെ രാത്രി ദ്വാരകയിൽ നിന്നാണ്‌ പിടികൂടിയത് .

അതേസമയം ,സുപ്രീംകോടതി ഡൽഹിയിൽ തുടർച്ചയായി ഉണ്ടാക്കുന്ന വെടിവയ്‌പ്പുകളിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. രോഹിണി കോടതിയിൽ ഗുണ്ടാത്തലവൻ തില്ലു തേജ്‌പുരിയെ എതിർസംഘം വെടിവച്ചുകൊന്നത്‌ ഉൾപ്പടെ 432 വെടിവയ്‌പ്പുകളാണ്‌ 2023ൽ റിപ്പോർട്ട് ചെയ്തത് .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *