Your Image Description Your Image Description

ധാക്ക : ബംഗ്ലദേശ് സെക്രട്ടേറിയറ്റിലേക്കു മുന്നിൽ മാർച്ച് നടത്തിയ വിദ്യാർഥികളും അർധസൈനിക വിഭാഗമായ അൻസാർ ബാഹിനി വോളന്റിയർമാരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 40 പേർ‌ക്ക് പരുക്കേറ്റു . അതേസമയം ലാത്തിച്ചാർജിലും കല്ലേറിലും പെട്ട് നാൽപതോളം പേർ‌ക്ക് പരുക്കേറ്റു. അൻസാർ അംഗങ്ങൾ ജോലിയിലെ സ്വദേശിവൽക്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിൽ നടത്തിയ പ്രതിഷേധത്തിനി ടെ ആയുധങ്ങളും വടിയുമായി വിദ്യാർഥികളുടെ സംഘം അവിടേക്കു മാർച്ച് നടത്തുകയായിരുന്നു .

ഇടക്കാല സർക്കാരിലെ ഉപദേഷ്ടാവ് നഹിദ് ഇസ്‌ലാമിനെ അൻസാർ അംഗങ്ങൾ തടഞ്ഞുവച്ചതറിഞ്ഞാണ് വിദ്യാർഥികൾ അവിടേയ്ക്ക് എത്തിയത്. ഇതോടെ അൻസാർ അംഗങ്ങൾ സ്ഥലത്തുനിന്നു പിൻവാങ്ങിയെങ്കിലും പിന്നീട് ഇഷ്ടികയും വടിയുമായി വിദ്യാർഥികളെ ഇവർ നേരിടുകയായിരുന്നു .ഇത് 2 മണിക്കൂറോളം ഈ ഏറ്റുമുട്ടൽ നീണ്ടു. അതേസമയം വിദ്യാർഥികൾ രാജ്യത്തെ പിടിച്ചുകുലുക്കിയ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനത്തിന് തങ്ങൾ സജീവമായിരിക്കുമ്പോഴും അൻസാർ അംഗങ്ങൾ സമരത്തിലായിരുന്നു എന്ന് അവർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *