Your Image Description Your Image Description

ഡല്‍ഹിയിലെ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മുകളിലൂടെ ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു . തിങ്കളാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് ഏരിയയിലായിരുന്നു സംഭവം .
ട്രക്ക് സീലംപൂരില്‍ നിന്ന് ഇരുമ്പ് പാലത്തിലേക്ക് പോവുകയായിരുന്ന സമയത്ത് ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുന്ന അഞ്ച് പേരുടെ മേല്‍പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ തൽക്ഷണ൦ മരിച്ചു . രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി ട്രക്ക്ഡ്രൈവറെ പിടികൂടി.

മരിച്ച മൂന്ന് പേർ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റ മുസ്താഖ് (35), കമലേഷ് (36) എന്നിവരെ ചികിത്സയ്ക്കായി ജെപിസി ആശുപത്രിയിലേക്ക് കൊണ്ടുപോയി .

Leave a Reply

Your email address will not be published. Required fields are marked *