Your Image Description Your Image Description

ന്യൂ‍ൽഹി : ത്രിപുരയിൽ ക്ഷേത്ര വി​ഗ്രഹം തകർന്നതിന് പിന്നാലെ 12 വീടുകൾ അക്രമികൾ കത്തിനശിപ്പിച്ചു . ത്രിപുരയിൽ റാണിർബസാറിലെ കൈതുർബാരി ക്ഷേത്ര വി​ഗ്രഹം തകർന്നതിനെ തുടർന്നാണ് പന്ത്രണ്ട് വീടുകളും വാഹനങ്ങളും കത്തിനശിപ്പിച്ചത് . തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട് . അതിനായി ത്രിപുരയുടെ പടിഞ്ഞാറൻ പ്രദേശത്ത് സുരക്ഷ സേനയെ ഒരുക്കിയിട്ടുണ്ട് .

കൈതുർബാരിയിൽ കാളിയുടെ വിഗ്രഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഞായറാഴ്ച വൈകിട്ട് റാണിർബസാറിൽ 12 വീടുകൾ അക്രമികൾ അഗ്നിക്കിരയാക്കിയെന്ന് അസിസ്റ്റൻ്റ് ഇൻസ്‌പെക്ടർ ജനറൽ (ലോ ആൻഡ് ഓർഡർ) അനന്ത ദാസ് പറഞ്ഞു. ആരാണ് കുറ്റകൃത്യത്തിന് പിന്നിൽ എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തിൽ മോട്ടോർ സൈക്കിളുകളും പിക്കപ്പ് വാനുകളും തീയിൽ കത്തിനശിച്ചു. അതേസമയം അക്രമികളെ കണ്ടതോടെ ഭയന്ന് താമസക്കാർ വീടുകളിൽ നിന്ന് ഇറങ്ങിയോടി. ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇൻ്റലിജൻസ്) അനുരാഗ് ധങ്കർ, വെസ്റ്റ് ത്രിപുര പോലീസ് സൂപ്രണ്ട് കിരൺ കുമാർ എന്നിവർ അപകടം നടന്ന പ്രദേശത്ത് സന്ദർശനം നടത്തി .

 

Leave a Reply

Your email address will not be published. Required fields are marked *