Your Image Description Your Image Description

കോട്ടയം: കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. പൊൻകുന്നം ചേപ്പുംപാറ പടലുങ്കൽ പി.ആർ. ഷാജി ആണ് മരിച്ചത്. മകൻ രാഹുൽ ഷാജിയെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം .

രാഹുലിന്റെ മൊബൈൽ ഫോൺ ഷാജി മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് രണ്ടുദിവസമായി അച്ഛനും മകനും തമ്മിൽ തർക്കം നിലനിന്നിരുന്നു. വാക്കേറ്റത്തിനിടെ ഷാജിയെടുത്ത അലവാങ്ക് പിടിച്ചു വാങ്ങി മകൻ രാഹുൽ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമണത്തിൽ പരുക്കേറ്റ ഷാജിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ മരണത്തിന് കീഴടങ്ങി . അതേസമയം രാഹുലിന്റെ തലയ്ക്കും പരുക്കേറ്റിട്ടുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *