Your Image Description Your Image Description
Your Image Alt Text

സൗദിയിൽ വിവിധ കേസുകളിൽ അ​ഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കി. ഭാര്യയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് തബൂക്കിൽ വധശിക്ഷ നടപ്പാക്കി. സൗദി വനിത ഹുമൈദ ബിൻത് ഹംദാൻ അൽഅംരിയെ കൊലപ്പെടുത്തിയ അബ്ദുല്ല ബിൻ ഖുറൈസ് ബിൻ ഖിദ്ർ അൽയസീദിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.

സൗദി പൗരൻ അബ്ദുൽ കരീം ബിൻ സഈദ് അൽബലവിയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തിയ മാസിൻ ബശീർ ബിൻ ഹമൂദ് അൽബലവിക്കും തബൂക്കിൽ വധശിക്ഷ നടപ്പാക്കി. സൗദി പൗരൻ ഇമാദ് ബിൻ മർസൂഖ് അൽമുതൈരിയെ തർക്കത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തിയ മിത്അബ് ബിൻ നാസിർ അൽഉതൈബിക്ക് റിയാദിൽ വധശിക്ഷ നടപ്പാക്കി.

Leave a Reply

Your email address will not be published. Required fields are marked *