Your Image Description Your Image Description

തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.യുടെയും സ്മിതാ സുധാകരന്റെയും മകന്‍ സൗരഭ് സുധാകരന്‍ വിവാഹിതനായി. കണ്ണൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ പ്രേംവില്ലയില്‍ പി.എന്‍.സജീവിന്റെയും എന്‍.എന്‍.ജിന്‍ഷയുടെയും മകള്‍ ഡോ. ശ്രേയാ സജീവാണ്
സൗരഭിവിന്റെ വധു . വിവാഹച്ചടങ്ങുകൾ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലായിരുന്നു . അവിടെ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു വിവാഹച്ചടങ്ങുകള്‍ അരങ്ങേറിയത് .

വിവാഹ ചടങ്ങിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക. രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. വിവാഹച്ചടങ്ങുകള്‍ രാവിലെ 11 മണിക്കായിരുന്നു സൗരഭ് സുധാകരന്‍ നിലവിൽ ന്യൂഡല്‍ഹി പ്രീത് വിഹാറിലുള്ള എന്‍.എ.ബി.എച്ച്. അക്രെഡിറ്റേഷന്‍ കോഡിനേറ്ററും ശ്രേയാ സജീവ് ഒറ്റപ്പാലം പി.കെ.ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറുമാണ്. തുടർന്ന് ഉള്ള വിവാഹസത്കാരം കണ്ണൂരില്‍ നടക്കും.

എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.മുരളീധരന്‍, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍, ആന്റോ ആന്റണി, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മറ്റ് കോണ്‍ഗ്രസ് നേതാക്കളായ പി.ജെ.കുര്യന്‍, വി.എം.സുധീരന്‍, എം.എം.ഹസന്‍, ദീപാ ദാസ് മുന്‍ഷി, മുന്‍ മന്ത്രിമാരായ കെ.സി.ജോസഫ്, വി.എസ്.ശിവകുമാര്‍, ഷിബു ബേബിജോണ്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.എല്‍.എ.മാരായ പി.സി.വിഷ്ണുനാഥ്, എം.വിന്‍സെന്റ്, ചാണ്ടി ഉമ്മന്‍, മോഹന്‍ദാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജി.മോഹന്‍ദാസ്, ഡയറക്ടര്‍ റാണി മോഹന്‍ദാസ്, സംവിധായകന്‍ ആലപ്പി അഷറഫ് തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *