Your Image Description Your Image Description

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നു കാണാതായ അസം
ബാലികയെ തിരുവനന്തപുരത്തെത്തിച്ചു .കഴക്കൂട്ടം എസ്.ഐ.യുടെ നേതൃത്വത്തിൽ വിശാഖപട്ടണത്തുനിന്ന്പെൺകുട്ടിയെ കൊണ്ടുവന്നത്. ശേഷം പെൺകുട്ടിയെ തിങ്കളാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് കൈമാറുന്നതു സംബന്ധിച്ച് തീരുമാനമെടുക്കും. പിന്നാലെ വൈദ്യപരിശോധനയ്ക്കു ഹാജരാക്കും. ഒപ്പം കുട്ടിയെ മാതാവ് മർദിച്ചെന്ന പരാതിയും പരിശോധിക്കും.

പെൺകുട്ടിയെ ഡിവൈ.എസ്.പി. പി.നിയാസിന്റെ നേതൃത്വത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ ഷാനിബാ ബീഗത്തിനു കൈമാറും .തുടർന്ന് കുട്ടിയെ ശിശുക്ഷേമസമിതിയുടെ കേന്ദ്രത്തിൽ പാർപ്പിക്കും.

പെൺകുട്ടി കഴിഞ്ഞ 20-നാണ് മാതാപിതാക്കളോടു പിണങ്ങി വീടുവിട്ടുപോയത്. തുടർന്ന് പെൺകുട്ടിയുടെ പിതാവ് കഴക്കൂട്ടം പോലീസിൽ പരാതിയുമായി എത്തി . തുടർന്ന് പോലീസിന്റെ അന്വേഷണത്തിൽ ബുധനാഴ്ച പുലർച്ചെ കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ കുട്ടിയെ കണ്ടെന്ന് വിവരം ലഭിച്ചതോടെ കേരള, തമിഴ്‌നാട് പോലീസും ആർ.പി.എഫും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടത്തി. അവിടുന്ന് കുട്ടി കന്യാകുമാരി സ്റ്റേഷനിൽ ഇറങ്ങുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിരുന്നു. അതിനാൽ കുട്ടിക്ക് ചെന്നൈയിലേക്കോ ഗുവാഹാട്ടിയിലേക്കോ പോയേക്കാമെന്ന നിഗമനത്തിൽ അന്വേഷണം . പിന്നാലെ അന്വേഷണം മലയാളി അസോസിയേഷനുകളുടെ സഹായത്തോടെയായിരുന്നു പരിശോധന തുടങ്ങിയത് .ശേഷം വിശാഖപട്ടണത്ത് മലയാളി അസോസിയേഷൻ അംഗങ്ങൾ നടത്തിയ പരിശോധനയിലാണ്‌ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *