Your Image Description Your Image Description

കൊൽക്കത്ത : ആർജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ഉൾപ്പടെയുള്ളവരുടെ വീടുകളിൽ സിബിഐ പരിശോധന . സന്ദീപ്‌ ഘോഷിന്റെ വസതിയിൽ നിന്ന് ആശുപത്രിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി രേഖകൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. മുൻ മെഡിക്കൽ സൂപ്രണ്ടും വൈസ് പ്രിൻസിപ്പലുമായ സഞ്‌ജയ് വസിഷ്‌ഠ്‌, ഫോറൻസിക്ക് മെഡിസിൻ വിഭാഗത്തിലെ പ്രൊഫസർ എന്നിവരുടെ വീടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി . മാത്രമല്ല ആശുപത്രിയിലേക്ക് സർജിക്കൽ ഉപകരണങ്ങളും മറ്റും വിതരണം ചെയ്യുന്ന കമ്പനികളുടെ ഓഫീസുകളിലും ,ഉടമയുടെ വീടുകളിലും പരിശോധന നടത്തി. അതേസമയം ഇവർ തൃണമൂൽ കോൺഗ്രസുമായി അടുത്ത ബന്ധമുള്ളവരാണ് എന്ന് തെളിയിക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട് .

ജൂനിയർ ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിഷധം തുടരുകയാണ്‌. അതിനാൽ ഞായറാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പിന്നെ കോളേജ് പരസരത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞ 31 വരെ നീട്ടിയിട്ടുണ്ട് .

 

 

Leave a Reply

Your email address will not be published. Required fields are marked *