Your Image Description Your Image Description

ജയ്പൂർ : രാജസ്ഥാനിലെ ജ്വല്ലറിയിൽ ഉണ്ടായ മോഷണത്തിൽ മോഷ്ടകളുമായി ഉണ്ടായ സംഘർഷത്തിൽ ഉടമ വെടിയേറ്റ് മരിച്ചു. ബാക്കിയുള്ള രണ്ടുപേർക്ക് അക്രമണത്തിൽ പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ ഖൈർതാൽ-തിജാര ജില്ലയിലെ ഭിവാഡിയിൽ സെൻട്രൽ മാർക്കറ്റിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിലായിരുന്നു സംഭവം. ഉടമ ജയ് സോണിയാണ് അക്രമണത്തിൽ മരിച്ചത്.

ജയ് സോണി, സഹോദരൻ മധുസൂദനൻ സോണി, സുരക്ഷാജീവനക്കാരൻ എന്നിവരായിരുന്നു അപകടസമയത്ത് ജ്വല്ലറിയിൽ ഉണ്ടായിരുന്നത്. ജീവനക്കാരെ തോക്കിൻമുനയിൽ മോഷ്ടാക്കാൾ ആഭരണങ്ങൾ കൊള്ളയടിച്ചു. തുടർന്ന് രക്ഷപെടാൻ ശ്രമിച്ചതിനെ തുടർന്ന് ഇവർ ജയ് സോണിയെ വെടിവയ്ക്കുകയായിരുന്നുവെന്ന് മറ്റുള്ളവർ പറഞ്ഞത് . ഉടൻ തന്നെ ജയ് സോണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *